SUPPLEMENT

സില്‍വര്‍ ജൂബിലി സപ്ലിമെന്റ്
സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ യു.പി സ്കൂള്‍
 മുണ്ടക്കുളം
ഓര്‍മകളിലൂടെ
നിര്‍മലാ ദേവി ടീച്ചര്‍
       മുണ്ടക്കുളം സി. എച്ച. എം. കെ. എം യുപി സ്കുള്‍ അഭിമാനകരമായ 25 വര്‍ഷങ്ങള്‍ പന്നിടുന്ന ഈ അവസരത്തില്‍ ഈ വിദ്യാലയത്തിന്റെ പിറവയെക്കുറിച്ചും അതിന്ന് വേണ്ടി പ്രയത്നിച്ചവരെയും ഓര്‍ക്കാതെ വയ്യ.
1984 ജുലൈ 28ാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ഇക്കാലത്ത് മുണ്ടക്കുളത്തൊരു എല്‍. പി സ്കുള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികള്‍ യു.പി സ്കുള്‍ പഠനത്തിനായി ഒന്നുകില്‍ ഓമാനുര്‍ പ്രദേശത്തും അല്ലെങ്കില്‍ മുതിവല്ലുര്‍ പ്രദേശത്തും പ്രവര്‍ത്തച്ചിരുന്ന യു.പി സ്കുളുകളെയാണ് ആശ്രയിച്ചരിന്നത്. ഇതിന്ന് ശാശ്വതമായ ഒരു പരിഹാരം അത്യന്താപേക്ഷികമായിരുന്നു. ഈ പ്രശ്ന പരിഹാരത്തിന് വേണ്ടിയുള്ള ശ്രമ ഫലമായാണ് മുണ്ടക്കുളത്ത് സി. എച്ച്. എം. കെ. എം യുപി സ്കുള്‍ ഉയര്‍ന്നു വന്നത്. മുണ്ടക്കുളത്തെ മദ്രസ്സാ കെട്ടിടത്തിലായിരുന്നു തുടക്കത്തില്‍ ഈ വിദ്യാലയം പ്രവത്തിച്ചിരുന്നത്. പിന്നീട് പി ഉണ്ണിമൊയ്ചീന്‍ ഹാജി സ്വന്തം ഭൂമിയില്‍ വിദ്യലയത്തിനാവശ്യമായ കെട്ടിങ്ങളും മറ്റ് സൗകര്യങ്ങളും ഒരിക്കി വിദ്യലയം ഇന്ന് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുതിരക്കലായ് എന്ന പ്ര ദേശത്തേക്ക് മാറ്റി .
          തുടക്കത്തില്‍ 5ാം ക്ലാസ് 2 ഡിവി‍‍ഷനും ഭാഷാധ്യാപകരുമടക്കം 5 അധ്യാപകര്‍. പി. വീരാന്‍ കുട്ടി മാസ്റ്റര്‍ (എച്ച്. എം) ജുഡി ടീച്ചര്‍, നിര്‍മലാ ദേവി ടീച്ചര്‍, മൊയ്തീന്‍ കുട്ടി മാസ്റ്, പി. വീരാന്‍ കുട്ടി മാസ്റ്റര്‍ (അറബിക്ക്) എന്നിവരാണുണ്ടായിരുന്നത്. പിന്നീട് വിദ്യാലയം പടിപടിയായി ഉയര്‍ന്ന് ഇന്ന് ഈ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. അജ്ഞതയുടെ കുരിരുട്ടില്‍ അനസ്യുതം വെളിച്ചം വിതറിക്കൊണ്ട് 25 വര്‍‍‍‍‍‍‍‍‍ഷങ്ങള്‍ പിന്നിട്ട ഈ വിജ്ഞാന ഗോപുരത്തില്‍ നിന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. എങ്കിലും ഈ വിദ്യാലയത്തിന് കയറിപ്പോകാന്‍ പടവുകളേറെയുണ്ട്. അതിനായി ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മാര്‍ത്തമായ സഹകരണം ഉണ്ടാകണമെന്ന അഭ്യര്‍ത്തനയോടെ............


കായിക രംഗം
അബ്ദുള്‍ നാസര്‍.പി
                   പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ചരിത്രമാണ് പിന്നിട്ട 25 വര്‍ഷങ്ങളില്‍ കാണാന്‍ കഴിയുന്നത്. പ്രത്യേകിച്ച് കായിക മേഖലകളില്‍ മാറ്റം കൊണ്ടുവരാന്‍ നമുക്ക് സാധിച്ചു.വിദ്യാലയത്തില്‍ പെണ്‍ കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കി വരുന്നു. അത്ലറ്റിക്സ് ഗെയിംസ് ഇനങ്ങളില്‍ ചിട്ടയായ പരിശീലനം നല്‍കി വരുന്നു. സ്കുളിന്റെ ആരംഭഘട്ടത്തില്‍ പരിശീലനത്തിന്റെ ഫലം  പ്രകടമായി കണ്ടില്ലെങ്കിലും ക്രമേണേ നല്ല ഫലം കണ്ടു തുടങ്ങി.ആരംഭഘട്ടത്തില്‍ ഫുട്ബോളിന്ന് വേണ്ടത്ര വളര്‍ച്ചയുണ്ടായിരുന്നില്ലെങ്കിലും ക്രമേണേ മിടുക്കരായ കളിക്കാര്‍ പ്രേദശത്ത് നിന്ന് ഉയര്‍ന്ന് വന്നു. ഈ പ്രദേശത്തെ മിക്ക ഹൈസ്കുള്‍ പ്രാദേശിക ക്ലബ്ബുകളില്‍ കളിക്കുന്നത് നമ്മുടെ വിദ്യാലയ ടീമില്‍ ഉള്‍പെട്ടവരായിരുന്നു. നമ്മള്‍ കണ്ടെത്തി വളര്‍ത്തിയെടുത്ത ജൗഹര്‍ മുതുവല്ലുര്‍, ജില്ലാ സംസ്ഥാന ടീമുകളില്‍ അംഗത്വം നേടി. പുര്‍വ്വ വിദ്യാര്‍ത്തിയായിരുന്ന കബീര്‍ മുതുപറമ്പ് ദേശിയ തലത്തില്‍ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ നീണ്ട് പോകുന്നു ആ നിര..... ഒട്ടേറെ തവണ സബ് ജില്ലാ ചാമ്പ്യന്‍മാരാകാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സബ് ജില്ലാ ടീമിലെ റണ്ണറപ്പായ, കായിക ടീമില്‍ ഉള്‍പെട്ട ജൗഫിയ, ഷോട്ട് പുട്ടില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്തതും ജില്ലാ തല സ്പോര്‍ട്സ് ക്വിസ്സില്‍ അമീന്‍ സാബിത്ത്. ടി ഒന്നാം സ്ഥാനം നേടിയതും തികച്ചും അഭിമാനാര്‍ഹര്‍മാണ്. ഇനിയും ദൂരത്തിലും ഉയരത്തിലും എത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസം ഞങ്ങള്‍ക്കുണ്ട്. പ്രേദശത്തുകാരുടെ നിസ്തുലമായ പിന്തുണയോടെ.........

USS പരിശീലനം
ഫാത്തിമ ടീച്ചര്‍. എം

            കേരള സംസ്ഥതാന സര്‍ക്കാര്‍ 7ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന USS സ്കോളര്‍ഷിപ്പ് മഝര പരീക്ഷയ്ക് സ്കുളില്‍ വിദഗ്ധ പരിശീലനം നല്‍കി വരുന്നു. ഗണിതം, സയന്‍സ്, പൊതു വിജ്ഞാനം,ഇംഗ്ലീഷ് ഭാഷ, ബുദ്ധി വൈഭവം മുതലായ കഴിവുകള്‍ പരിശോധിക്കുന്ന ഈ പരീക്ഷയ്ക്ക് കുടുതല്‍ ചോദ്യങ്ങളും ഹൈസ്കുള്‍ തലത്തില്‍ നന്നാണ് വരുന്നത് . എല്ലാ വര്‍ഷവും നവംബര്‍ മാസതേതാടെ പാഠ ഭാഗങ്ങള്‍ തീര്‍ക്കുകയും തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരികയും ചെയ്യുന്നു. ഈ വര്‍ഷം 6ാം ക്ലാസിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശന പരീക്ഷ നടത്തുകയും മിടുക്കരായ വിദ്യാര്‍ത്തികളെ തിരഞ്ഞെടുക്ക ചെയ്തു. ഈ വര്‍ഷം തന്നെ അടുത്ത വര്‍ഷത്തേക്കുള്ള പരിശീലനംതുടങ്ങി,USS പരിശീലനത്തിലൂടെ വിദ്യാര്‍ത്തിക്ക് ലഭിക്കുന്ന അറിവ് ഹൈസ്കൂള്‍ പഠനത്തിന് കുട്ടികള്‍ക്ക് മുതല്‍കൂട്ടാവുന്നതോടൊപ്പം സ്കൂളിനും നാടിനും അഭിമാനമാവുകയും ചെയ്യുന്നു.

കെടാവിളക്ക്
.ശ്രീജിത്ത് മാസ്റ്റര്‍

                   രജത ജൂബിലി നിറവില്‍ ജ്വലിച്ചു നില്‍ക്കും
                   കെടാവിളക്കാണു നീ
                   അശരണര്‍ക്ക് വിദ്യ വിളമ്പിയ നീ
                   നാടിന്റെ അന്തസ്സുയര്‍ത്തി നിന്നു
                                   അന്ധകാരത്തിന്റെ നാള്‍വഴികളില്‍
                                   മുണ്ടക്കുളത്തു പിറന്നൊരു മാണിക്യം
                            രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍‍
                            നാടിന്നഭിമാനമായി ജ്വലിച്ചു നിന്നു.
                   പോകാനിനിയേറെയുണ്ട് ദൂരം
                  നേടാനിനിയൊത്തിരിയേറെയുണ്ട്
                  സ്നേഹവും നിശ്ചയദാര്‍ഢ്യവും കൈമുതലായി
                  മാറുന്ന അക്ഷരലോകത്തെ വരവേറ്റീടാം
                                                   
  ആത്മാഭിമാനത്തോടെ മുന്നോട്ട്
. നിര്‍മ്മല്‍ കുമാര്‍ മാസ്റ്റര്‍

             അന്തര്‍ ദേശീയ ശാസ്ത്ര വര്‍‍‍‍ഷത്തിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ വിവിധ പരിപാടികള്‍ നടത്തുകയുണ്ടായി. മുഴുവന്‍ രക്ഷിതാക്കള്‍ക്കും ശാസ്ത്ര വര്‍ഷത്തിന്റെ പ്രാധാന്യം ക്ലാസ് നടത്തി. സ്കൂള്‍ തലത്തില്‍ ജ്യോതി ശാസ്ത്ര ക്വിസ് മഝരം നടത്തി മികച്ച കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു. ലിറ്റില്‍ സയന്റിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടത്തിയ എഴുത്തു പരീക്ഷയില്‍ അബ്ദുള്‍ ബായിസ് എ.കെ, അമീന്‍ സാബിത്ത്.ടി എന്നീ കുട്ടികളെ തിരഞ്ഞടുത്തു. രണ്ടു കുട്ടികളും തിരുവനന്തപുരത്ത് വെച്ച് നടന്ന രണ്ടാഴ്ച്ചത്തെ ക്യാമ്പില്‍ പങ്കെടുത്തു. ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.ക്യാമ്പിനോടനുബന്ധിച്ച് നടന്ന അഭിമുഖത്തില്‍ അബ്ദുള്‍ ബായിസിനെ ബാല ശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുത്തു.2008-09 വര്‍ഷത്തില്‍ സാമൂ ‍ശാസ്തൃ ക്വിസ് മല്‍സരത്തില്‍ 5-ാം സ് ഥാനം നേടുകയും കെ.എ.പി.ടി യൂണിയന്‍ നടത്തിയ സംസ് ഥാന തല ക്വിസ് (2009-10)മല്‍സരത്തില്‍ 2-ാം സ് ഥാനം നേടുകയും ചെയ്ത അമീന്‍ സാബിത് സ്കൂളിന്റെ അഭിമാനമാണ്.സ്കൗട്ട് & ഗൈഡ്
കെ. വീരാന്‍ കുട്ടി മാസ്റ്റര്‍ (സ്കൗട്ട് അധ്യാപകന്‍ )
           ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ഭാരത് സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവര്‍ത്തനം 2001 മുതല്‍ സ്കുളില്‍ ആരംഭിച്ചു . കുട്ടകളുടെ വ്യക്തിത്വ വികാസത്തിന് വളരെയധികം പ്രാധാന്യം കല്‍പിച്ച് കൊ​ണ്ടാണ് ഈ പ്രസ്‍ഥാനം മുന്നോട്ട് പോകുന്നത്. സബ് ജില്ല ജില്ല സംസ്ഥാന മത്സരങ്ങളില്‍ സ്തൂളിലെ കുട്ടികള്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 2003-04 അധ്യായനവര്‍ഷത്തില്‍ കിഴിശ്ശേരി ഉപജില്ലയിലെ മുഴുവന്‍ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാര്‍ത്തികളെയും അണിനിരത്തി ത്രിദിനക്യാമ്പ് സ്ക്കൂളില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു . സ്കുളിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി ഈ പ്രസ്ഥാനം ജ്വലിച്ച് നില്‍ക്കുന്നു. സ്കൗ ട്ട്സ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ . സുജാത ടീച്ചറും നേത്യത്വം നല്‍കുന്നു.


വിദ്യാഭ്യാസ ചിന്തകള്‍
ഹരീന്ദ്ര ബാബു (PTA പ്രസിഡന്റ്)

        വിദ്യാഭ്യാസം മനുഷ്യ ജീവിതത്തിലെ ഒരു സംസ്കരണപ്രക്രിയയാണ് . ഒരു നല്ല വിദ്ധ്യാഭ്യാസ സ്ഥാപനമാണ് ഒരു കുട്ടിക്ക് സഹജീവികളുമായി സഹവര്‍ത്തിക്കാന്‍ പ്രാപ്തനായ ഒരു മനുഷ്യനാക്കി മാറ്റുന്നത്. സമൂഹത്തിലെ സംസ്കാരിക അപചയങ്ങളെ ചൂണ്ടിക്കാട്ടാനും അത്തരം അപചയങ്ങള്‍ വിദ്യാലയങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ അദ്ധ്യാപകരുടെ കൂടെ രക്ഷിതാക്കളും തയ്യാറായാല്‍ മാത്രമെ ഇത് സാധ്യമാകൂ . വിദ്യര്‍ത്ഥികളില്‍ ശരിയായ ലക്ഷ്യ ബോധം സൃഷ്ടിക്കാനും അത് നേടാനവരെ പ്രാപ്തരാക്കുകയും ചെയ്യാന്‍ അധ്യാപകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. വിദ്യാര്‍ത്തികളുടെയും രക്ഷിതാക്കളുടെയും പുര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ അധ്യാപകന് അവന്റെ കടമ നിറവേറ്റാന്‍ സാധിക്കുകയുള്ളൂ. ഇത് സാധ്യമാകുമ്പോള്‍ അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഉദാത്തമായ ഗുരു ശിഷ്യ ബന്ധമായി മാറുന്നു. അധ്യയനം ഗുരുവും ശിഷ്യനും ചേര്‍ന്ന് നടത്തുന്ന ഒരു യജ്ഞമായി തീരുന്നു. അതിന് ശ്രേഷ്ഠമായ ലോകോപകാരപ്രദമായ ഫലമുണ്ടാക്കുന്നു. വികാസത്തിനും സുസ്ഥിരതക്കും വേണ്ടി വിദ്യാലയവും സമൂഹവും പരസ്പരം ആശ്രയിക്കുന്നു. വിദ്യാലയത്തിലൂടെയാണ് സമൂഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും പൈതൃകങ്ങളും മൂല്യങ്ങളും ഭാവി തലമുറയിലേക്ക് പകരുന്നത്. വിദ്യാലയം സമൂഹ ജീവിതത്തേയും സമൂഹ പുരോഗതിയേയും സാരമായി സ്വാധീനിക്കുന്നു. ഇവിടെ സ്നേഹാദരങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. കാലത്തിന്റെ നിരന്തരമായ പ്രവാഹത്തില്‍ നമ്മുടെ നാടിനെ പിഴുതെറിയാതിരിക്കാന്‍ തക്കവണ്ണം ഉറപ്പേറിയ വേരുകള്‍ നല്‍കിയ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍‍ യു.പി സ്കൂളിന് തെറ്റുകള്‍ കീഴ് പ്പെടുത്താത്ത മനസ്സും പതറാത്ത കാല്‍വെപ്പുകളും ഒത്തു ചേര്‍ന്ന പുതു തലമുറകളെ വാര്‍ത്തെടുത്തു മുന്നേറാന്‍ സാധിക്കട്ടേ എന്നാശംസിക്കുന്നു.


ഇംഗ്ലീഷ് മീഡിയം വിജയ പാതയില്‍
അബ്ദുല്ല മാസ്റ്റര്‍ തെറ്റത്ത്
            രജത ജൂബിലി ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന നമ്മുടെ സ്കൂളിന്റെ നേട്ടത്തിന്റെ പട്ടികയില്‍ ഏറെ പറയാനുള്ള രംഗമാണ് ഇംഗ്ലീഷ് മീഡിയം. ലോകത്താകമാനം ഒരു വിജ്ഞാന ഭാഷയുടെ സ്ഥാനം നേടിയിട്ടുള്ള ഭാഷയാണ് ഇംഗ്ലീഷ്. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ബന്ധഭാഷ, ശാസ്ത്ര സാങ്കേതിക കാര്യങ്ങളില്‍ രാജ്യങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മാധ്യമം എന്നിങ്ങനെ ലോകത്താകമാനം നില്‍ക്കുന്ന ഭാഷയാണിത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ഭ്രമം നമ്മുടെ നാട്ടില്‍ വ്യാപിച്ചത് സ്വാഭാവികം മാത്രം.
           തന്റെ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ വെമ്പല്‍ കെള്ളുന്ന ആധുനിക ലോകത്ത് ഇംഗ്ലീഷ് പഠനം സ്റ്റാറ്റസിന്റെയും വി‍ജയത്തിന്റെയും സിമ്പലായി വര്‍ത്തിക്കുകയാണ് . അത്ത്യാവശ്യം പണമുള്ളവന്‍ തന്റെ കുട്ടിയെ വലിയ ഫീസ് കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കയക്കുന്നു. പാവപ്പെട്ട ഭൂരിഭാഗം ജന വിഭാഗം അസ്യൂഹ്യയോടും ബഹുമാനത്തോടെയും കണ്ടിരുന്ന കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചതോടെ അത് പാവപ്പെട്ടവനും എത്തിപ്പിടിക്കാവുന്ന ഒരു മേഖലയായി മാറി.
           2000ല്‍ കേരള സര്‍ക്കാര്‍ എല്ലാ ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളിലും ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങാമെന്ന അനുമതി നല്‍കിയതോടെ ആ വര്‍ഷം തന്നെ ഇംഗ്ലീഷ് മീഡിയം തുടങ്ങാന്‍ ശ്രമിച്ച ചുരുക്കം ചില സ്കൂളുകളില്‍ പെട്ടതാണ് നമ്മുടെ സ്കൂള്‍. 4ാം ക്ലാസ് വരെ മലയാള മീ‍ഡിയത്തില്‍ പഠിച്ച ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്തികളെ 5ാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയത്തിലേക്ക് പറിച്ച് നട്ട് ഇംഗ്ലീഷ് മയത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് സാഹസം പിടിച്ച സംഗതിയായിരുന്നു. ആശങ്കയോടെയായിരുന്നെങ്കിലും നാടിന്റെ സ്പന്ദനമറിഞ്ഞും കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നേറുകാ എന്നത് ലക്ഷ്യമായിരുന്നതിനാലും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ ആധുനിക വിജ്ഞാന ഭാഷയായ ഇംഗ്ലീഷിന്റെ സഹായത്തോടെ കൈ പിടിച്ച് ഉയര്‍ത്താനുള്ള ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം താല്‍പര്യമുള്ളതുമായതിനാലാണ് ഞങ്ങളീ സാഹസത്തിന് മുതിരുന്നത്.
          കഴിഞ്ഞ 7 വര്‍ഷത്തോളമായി ഈ രംഗത്ത് ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ സംപൃത്തി നല്‍കുന്നതാണ്. SSLCക്ക് കൂടുതല്‍ മാര്‍ക്ക് നേടുന്നതിന് ഇംഗ്ലീഷ് മീഡിയം ഒരു തടസ്സമാകുമോ എന്ന ചില രക്ഷിതാക്കളുടെ ആശങ്ക ഞങ്ങളുടെ ആദ്യ ബാച്ചുകാരായ കഴിഞ്ഞ വര്‍ഷത്തെ SSLC പ്രഥമ ബാച്ചിന്റെ പരീക്ഷാ ഫലം പുറത്ത് വന്നതോടെ ഇല്ലാതായിരിക്കുകയാണ്. ആ ബാച്ചിലെ 4 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടാനായത് ഞങ്ങളുടെ ഇംഗ്ലീഷ് മീഡിയം വിജയ പാതയിലാണ് എന്നതിന്റെ തെളിവാണ്. ഇംഗ്ലീഷ് മീഡിയത്തിന്റെ മാറ്റളക്കുന്ന മറ്റൊരു സന്ദര്‍ഭമാണ് 8ാം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ബാച്ചിലേക്ക് നമ്മുടെ അടുത്ത പ്രദേശങ്ങളിലെ ഹൈസ്കൂളുകള്‍ പ്രത്യേകിച്ച് കെട്ടുക്കര, . എം. .എ തുടങ്ങിയ ഹൈസ്കൂളുകള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ ,ഇത്തരം പരീക്ഷകളില്‍ വിജയിക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനം നമ്മുടെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
          ചുരുക്കത്തില്‍ ഇന്ന് പൊതു വിദ്യാഭ്യാസ സമ്പ്രദായം എല്ലാ വെല്ലുവിളികളെയും നേരിട്ട് സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാവാനും കഴിഞ്ഞിരിക്കയാണ്.

ഹരിത സേന
ജോസഫ് ഡാന്റെ മാസ്റ്റര്‍
          പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് സ്കൂളില്‍ നടന്നു വരുന്ന തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് ഹരിത സേനയിലൂടെ നടന്നു വരുന്നത് കുട്ടികളെ പരിസ്ഥിതിയെപറ്റിയും അതിന്റെ വൈവിധ്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കുകയും സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ് ഈ ക്ലബ്ബു കൊണ്ട് ഉദ്ദേശിക്കുന്നുത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നേതൃതത്തില്‍ കേരളത്തിലെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബാണ് ഹരിത സേന.
             സ്കൂളില്‍ ഹരിത സേനയുടെ പ്രവര്‍ത്തനം 2007-08വര്‍ഷത്തില്‍ ആരംഭിച്ചു. 60ല്‍ പരം കുട്ടികള്‍ കഴിഞ്ഞ 4 വര്‍ഷങ്ങളിലായി ഈ ക്ലബ്ബില്‍ സജീവമായി പ്രവര്‍ത്തിക്കുന്നും. വന വല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളിലും പരിസരങ്ങളിലും മരം വെച്ചു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു. സ്കുളിലും വീടുകളിലും മരങ്ങളും, പൂന്തോട്ടങ്ങളും പച്ചക്കറികളും നട്ടു വളര്‍ത്താന്‍ സേനാംഗങ്ങള്‍ മുന്‍കയ്യെടുത്തുവരുന്നു. ബത്തേരി മുത്തങ്ങ വനത്തില്‍ മൂന്ന് ദിവസത്തെ പരിസ്ഥിതി ക്യാമ്പിന് 30 കുട്ടികള്‍ പങ്കെടുക്കുകയും വനത്തെയും പരിസ്ഥിതിയെയും പറ്റി ധാരാളും കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചു.
2007-ല്‍ നിലമ്പൂര്‍ തേക്ക് മ്യുസിയം സന്ദര്‍ശിക്കുകയും നിലമ്പൂര്‍ ചന്ത്രകാന്തത്തില്‍ വെച്ച് പരിസ്ഥിതി പഠന ക്യാമ്പില്‍ പങ്കെടുക്കുകയുമുണ്ടായി. 50 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ കരുളായി വനമേഖലയും ആദിവാസ ഊരുകളും ചാലിയാര്‍മുക്ക് സന്ദര്‍ശിക്കുകയുണ്ടായി. എല്ലാവര്‍ഷവും പച്ചക്കറി കൃഷിയും നടത്തിവരുന്നു. കേരള സോഷ്യല്‍ ഫോറസ്റ്റ് ട്രിയുടെ നേതൃത്വത്തില്‍ സ്കൂളില്‍ ഔഷധത്തോട്ടം പരിപാലിച്ച് വരുന്നു .
കുട്ടികളില്‍ ക്യഷിയോടും പരിസ്ഥിതിയോടുളള താല്പര്യം വര്‍ദ്ധിപ്പിക്കാനുമുളള പ്രവര്‍ത്തനങ്ങളില്‍ ഹരിതേസന സജീവസാന്നിദ്ധ്യം വഹിക്കുന്നു .

സംസകൃതഭാഷാ പഠനം
സുജാത..ര്‍
                  1985 മുതല്‍ ഈ വിദ്യാലയത്തില്‍ സംസകൃത പഠനം തുടങ്ങി. ആ വര്‍ഷം മുതല്‍ സബ്ജില്ലാ തലത്തില്‍ നടക്കുന്ന സംസകൃതോല്‍സവത്തില്‍ സജീവമായി പങ്കെടുക്കുകയും ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് നിലനിര്‍ത്താനും, പല സന്ദര്‍ഭങ്ങളില്‍ ജില്ലാതലം വരെ മികച്ച പ്രകടനം കാഴ്ച വെക്കാനും കഴി‍‍‍ഞ്ഞിട്ടുണ്ട്. സബ്ജില്ലാ സംസകൃതോല്‍സവത്തില്‍ കലാപ്രതിഭകളായ ഷീജ, ലാല്‍ജിന്‍ പി.സി കലാതിലകമായ രജില പി. സിയും ഞങ്ങളുടെ അഭിമാനമാണ്. സംസകൃത സകോളര്‍ഷിപ്പ് തുടങ്ങി തുടര്‍ച്ചയായി എല്ലാവര്‍ഷവും ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ അര്‍ഹരായിട്ടുണ്ട് .


മരം
ലിജിഷ കെ (Alumnus)
                        നീര്‍തുളളികള്‍ ഇറ്റിവീഴുന്നതും കാത്ത് വാ പൊളിച്ച്കിടക്കുകയാണ് വൃക്ഷത്തിന്റെ വേരുകള്‍ അത് കണ്ടപ്പോള്‍ മേഘങ്ങള്‍ക്ക് സങ്കടമായി. അവ ഒരോന്നായികരഞ്ഞു. അപ്പോള്‍ നീര്‍ത്തുള്ളികള്‍ ഒരോന്നും വേരിന്റെ വായിലോട്ട് വീണു. വൃക്ഷം ശിഖരങ്ങളൊക്കെയിഴളക്കിക്കൊണ്ട് തലകുലുക്കി ചിരിച്ചു . നീര്‍തുള്ളിക്ക് സങ്കടവും ദേഷ്യവും വന്നു , വീണ്ടുമൊരു ദിനം വന്നു. കുറച്ചുപേര്‍ മുഴുവനും മറ്റായുധങ്ങളുമായി വൃക്ഷത്തിന്റെ അരികിലെത്തി. വൃക്ഷം പണ്ടിളക്കിക്കൊണ്ടിരിക്കുന്ന ആ ശിഖരം തന്നെ ആദ്യം വെട്ടിമാറ്റിമാറ്റി. വേര് അത്കണ്ട് വാവിട്ട് കര‍ഞ്ഞു. അപ്പോള്‍ വേരിന്റെ വായില്‍ നിന്നെന്തോ ഒരു തിളക്കം അതാണ് ... അത് തന്നെയാണ്.....

കൊഴിയുന്ന ഇലതന്‍ നൊമ്പരം
ആരതി.സി (പൂര്‍വ വിദ്യാര്‍ത്ഥി)

  ഈ വിദ്യാലയ വീണയില്‍ മുഴുകും താന്‍
ഒരു വേള വിട പറയും നേരം
കൊഴിഞ്ഞു വീഴുന്ന ഇലതന്‍ നൊമ്പരം
താന്നു മറിയുന്ന പോലെ
ഇനിയുമീയക്ഷര കളിമുറ്റത്ത്
പിച്ചവെക്കാനൊരു മോഹം
മോഹം പൂവണിയുന്നില്ലേലും
ഉള്ളം തുടിക്കുന്നു എന്നും     
പ്ലാസ്റ്റിക്കിന്റെ കയ്യേറ്റം
മുര്‍ഷിദത്തുനീസ പി.കെ(പൂര്‍വ വിദ്യാര്‍ത്ഥി)
            കേരവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് എന്ന ഉത്തമ നാമം ലഭിച്ചിരുന്നു നമ്മുടെ കേരളത്തിന്. എന്നാല്‍ ഇപ്പോള്‍ അത് തീര്‍ത്തും പ്ലാസ്റ്റിക്കിന് അടിമപ്ഫെട്ടിരിക്കുന്നു. പ്ലാസ്റ്റിക്കും മറ്റ് ചപ്പു ചവറുകളും തീര്‍ത്തും വൃത്തി ഹീനമായി മാറിയിരിക്കുന്നു. ഇന്നത്തെ കേരളം പഴയ കേരളത്തില്‍ നിന്നും തികച്ചും വ്യത്യാസ പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആദിമ മനുഷ്യന്റെ ആവശ്യങ്ങള്‍ ചെറുതായിരുന്നു. ലളിത ജീവിതമായിരുന്നു മനുഷ്യന്‍ അന്ന് നയിച്ചിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക്കും മറ്റു പാഴ് വസ്തുക്കളും വാരിവിതറുന്ന ഒരു കാലഘട്ടമായി മനുഷ്യന്റെ സുഖ ലോലുപത മാറിയിരിക്കുന്നു. ഇതിനെല്ലാം കാരണക്കാരന്‍ ആരാണ് ?, പട്ടണങ്ങളിലെ റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്ലാസ്റ്റിക്ക് കവറുകള്‍ വാരി വിതറുന്നത് ആരാണ് ?. ഇത് മൂലം എത്രയെത്ര രോഗങ്ങള്‍, ഈ രോഗങ്ങള്‍ കൊണ്ടെല്ലാം ബുദ്ധിമുട്ടുന്നത് ആരാണ് ?.പല ചോദ്യങ്ങള്‍ പക്ഷെ ഒരുത്തരം മാത്രം...... ഇതിനുകാരണക്കാര്‍ മനുഷ്യര്‍ തന്നെ. പ്ലാസ്റ്റിക്ക് ഈ കൊച്ചു കേരളത്തില്‍ നിറക്കുന്നത് നാം തന്നെയാണ്. നമുക്ക് ഒന്നിച്ച് ഇതിനെ നേരിടാം.
പ്രഭാതം
 ഫര്‍സാന ജബിന്‍ ടി

കൂരിരിളെങ്ങോ മറഞ്ഞു വാനില്‍
സൂര്യനുദിച്ചു കഴിഞ്ഞു
താരങ്ങളെല്ലാം മഴങ്ങി
മരച്ചില്ലകള്‍ തോറും പറന്നു
മന്ദമായി തെന്നലിലാടി
കൊച്ചു പിച്ചകമാലോലമാടി
പറവകള്‍ പാറിപറന്നു
സൂര്യ ശോഭയിതെങ്ങും പരന്നു
ആനന്ദം ആനന്ദം പുലര്‍ക്കാലം വന്നണയുമ്പോള്‍   
പ്രതീക്ഷ 
റഷ ഫാത്തിമ .പി.

ലോകത്ത് ഇരുള്‍ മൂടുന്നു,
എങ്ങും അന്ധകാരം
ഒരു പൊന്‍തരി വെട്ടം എവിടെയുണ്ട്
ഉള്ളതോ നിറം മങ്ങിയ വെട്ടം മാത്രം
യുദ്ധങ്ങള്‍ പോരാട്ടങ്ങള്‍
ചുടു നിണമൊഴുക്കും പോരാട്ടങ്ങള്‍
പിറന്ന നാട്ടില്‍ അടിമകളെപ്പോലെ കഴിയുന്നവര്‍  അടച്ചു കെട്ടിയ വന്‍ മതിലിനുള്ളില്‍ നിരാലംബരായവര്‍
വിശപ്പിന്റെ വിളി സഹിക്കാതെ അന്നം തേടിപ്പോകുമ്പോള്‍
ഒരിറ്റു ദാഹ ജലം കിട്ടാനായി അലയുമ്പോള്‍
ചീറിവരും ഒരു വെടിയുണ്ടയെവിടെ നിന്നെങ്കിലും
ജീവന്റെ തിരി നാളം ഊതിക്കെടുത്താന്‍‌
വീണുപോയതന്‍ പൈതലിന്‍ ദേഹം മാറോട് ചേര്‍ത്ത്
കരയുന്ന അമ്മയുടെ കണ്ണില്‍ നിന്ന് വരുന്നതോ
കണ്ണീരല്ല ചുടുനിണം
പിഞ്ചു കുഞ്ഞുങ്ങളെ അനാഥരാക്കിയ പോരാട്ടങ്ങള്‍
പിഞ്ചു കഞ്ഞുങ്ങളെ കശാപ്പു ചെയ്ത പോരാട്ടങ്ങള്‍
എന്തിനു കൊല്ലപ്പെട്ടെന്നറിയാത്തവര്‍
എന്തിന് അനാഥരായി എന്ന് അറിയാത്തവര്‍
ഒരു കാലം വരും ഭയപ്പാടിന്റെ കാലൊച്ചയില്ലാതെ
പൂമ്പാറ്റകളെപ്പോലെ വര്‍ണ്ണക്കാഴ്ച്ചയായ്
പാറി പറക്കുന്ന കുഞ്ഞുങ്ങളുടെ
ഒരു കാലം വരും......ഒരു കാലം വരും.........  
മാമ്പഴം
  ഷംസിയാ ജാസ്മിന്‍ v-c
കാക്ക പറഞ്ഞു കാ കാ കാ
മാമ്പഴമുണ്ടല്ലോ
അണ്ണാന്‍ ചൊല്ലി ചില്‍ ചില്‍ ചില്‍
മാങ്ങ വീണല്ലോ
പട്ടി കുരച്ചു ബൗ ബൗ ബൗ
ഉണ്ണി പറഞ്ഞു ഹാ ഹാ ഹാ
മാങ്ങക്കെന്തു രുചി    
വിഫലസ്വപ്നമായ പുഴ 
രശ്മി മാധവന്‍ (പൂര്‍വ്വ വിദ്യാര്‍ത്ഥി)
ഒരു വിഫല സ്വപ്നമായി നിന്നെ കുറിച്ചോര്‍ത്തു
നിറവെയിലിന്‍ പൊന്‍ കിരണങ്ങള്‍
ചുടിയ നാള്‍
നീയെത്ര സുന്ദരിയായിരുന്നു
ഒടുവില്‍ നീ ആരുടെയോ
കൂര്‍ത്ത നഖങ്ങളാല്‍
വിങ്ങിയപ്പോള്‍
കണ്ണീര്‍ പൊഴിക്കാന്‍ ‍
കഥകളും കവിതകളും
നിന്നെ പുകഴ്ത്തയ കവികളും മാത്രം നിനക്ക് മേല്‍ പറന്നത്
പരുന്തോ പാലമോ
അതോ ക്രൂരതയുടെ കൂര്‍ത്ത മുനയോ
ഞാനോര്‍ക്കുന്നു, ഒരിക്കല്‍
നീ ഈ ലോകത്തെ ദുഖത്തിലാഴ്ത്തുമോ
അതോ പൊന്‍ കിരണങ്ങള്‍ ചൂടി വീണ്ടും മോഹിനിയാവുമോ ?      
മലയാളിയുടെ വായന
പത്മിനി ടീച്ചര്‍.M
                വായിച്ചാല്‍ വളരും വായിച്ചില്ലെങ്കിലും വളരും. വായിചാല്‍ വിളയും, വായിച്ചില്ലങ്കില്‍ വളയും. മലയാളത്തിലെ ഇഷ്ടഭാജനമായിരുന്ന കുഞ്ഞുണ്ണു മാഷിന്റെ പ്രസിദ്ധമായ ഈ വരികള്‍ അറിയാത്തവരാരുമില്ല. വായനക്ക് മലയാളി നല്‍കിയിരുന്ന അദ്വീതീയ സ്ഥാനമാണ് ഇത് കാണിക്കുന്നത് . വായനയിലൂടെ മലയാളി സാധിച്ച വിപ്ലവം വിവരണാതീതമാണെന്ന് ചരിത്രം അനുസ്മരിപ്പിക്കുന്നു.
                അനീതിക്കും ആക്രമങ്ങള്‍ക്കും എതിരെ പൊരുതാന്‍ ഊര്‍ജ്ജം നല്‍കുന്നതില്‍ വായനയുടെ പങ്ക് നിസ്തുലമാണ്. ഒരു വ്യക്തിയില്‍ സാമൂഹിക പ്രതിബദ്ധതയും സേവനമ‌‌നോഭാവവും സൃഷ്ടുക്കാന്‍ വായനയിലുടെ സാധ്യമാണ്. കൂടാതെ വിവിധ ജീവിത വീക്ഷണങ്ങള്‍ കോര്‍ത്തിണക്കി ഒരു പുതിയ ജീവിത പാത പടുത്തുയര്‍ത്താനും വായന സഹായിക്കുന്നു.
               പക്ഷേ ഇന്ന് മലയാളി സമൂഹം വായനയില്‍ നിന്നും പിറകോട്ട് ഓടുന്ന ഭീകരമായ കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. ഈ വയനാരാഹിത്യത്തിലേക്ക് മലയാളിയെ എത്തിച്ചതില്‍ മുഖ്യ പങ്ക് ദൃശ്യമാധ്യമങ്ങള്‍ക്കാണ് എന്നതില്‍ സംശയമില്ല അതുപോലെ തന്നെ അശ്ലീല മാസികകളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള പോരാട്ടം അനിവാര്യമാണ്. ഈ പോരാട്ടം നമ്മില്‍ നിന്ന് തുടങ്ങാം.  
                   ദൃശ്യ മാധ്യമങ്ങളും അശ്ലീലതയുടെ ഉപാസകരും തീര്‍ത്ത മായാവലയത്തില്‍ നിന്ന് പുറത്ത് കടന്ന് യഥാര്‍ത്ഥ വായനയുടെ വിശാല ലോകത്തേക്ക് നമുക്ക് കടക്കാം. വായനയുടെ സമരവും സംസ്കാരവും തിരിച്ചു പിടിക്കാന്‍ നമുക്ക് സാധിക്കട്ടെ
എന്റെ ജീവിതാമൃതം ഈ കലാലയം 
ഷഹനാസ്(പൂര്‍വ്വ വിദ്യാര്‍ത്ഥിനി)

                 തീര്‍ത്തും നിശബ്ദത ബാക്കിവെച്ചുകൊണ്ട് വിദൂരത്തിന്റെ അറിവിന്റെ വെളിച്ചവും തേടി, ഈ കൊച്ചു ചിത്ര ശലഭങ്ങളുടെ വീട്ടില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ എന്നില്‍ ബാക്കിയായത് വസന്തം പൊഴിഞ്ഞ മനസ്സും അതില്‍ ഒരുപിടി ഓര്‍മകളുടെ കത്തുന്ന ചാരവുമായി..............
എന്നും തലയുയര്‍ത്തി നിന്നിരുന്ന കെട്ടിടത്തിന്റെ യാത്രാമംഗളവും അധ്യാപകരുടെ വിജയം നേരലും കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ കാലൊന്നിടറിയിരുന്നു.
കണ്‍പീലി നനഞ്ഞിരുന്നു.
വിരഹ വേദനയും മനസ്സില്‍ താങ്ങി വിധിയെ പഴിച്ചിറങ്ങിയപ്പോള്‍ ഒരു നൂറു കൂട്ടം ചോദ്യങ്ങളായിരുന്നു ഹൃദയത്തിന്റെ അകത്തളങ്ങളില്‍ കിടന്നു പിടഞ്ഞിരുന്നത് .എങ്കിലും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നന്മയുടെയും അടര്‍ന്നു വീണ മഞ്ഞു തുള്ളികള്‍ ഹൃ‌ദയാന്തരങ്ങളില്‍ സൂക്ഷിക്കാമെന്ന വിശ്വാസത്തോടെയും ഓര്‍മ്മയുടെ ഒളിമങ്ങാത്ത കോണില്‍ പ്രിയപ്പെട്ടവരെ ഓര്‍ത്തുവെക്കാമെന്ന പ്രതീക്ഷകളോടെയുമായിരുന്നു യാത്രയായത്.
ഒരുപാട് ഓര്‍മ്മകളുമായി ഈ വിദ്യാലയത്തിന്റെ തിരുമുറ്റത്ത വിട പറഞ്ഞപ്പോള്‍ ഈ കലാലയം എനിക്കേകിയ അറിവും പുതു സൗഹൃദത്തിന്‍ തണലും മാത്രം മതി.... ആ എളിയ കാലത്തിന്റെ പൊലിമ എനക്കെന്നും ഓര്‍ക്കാന്‍......താലോലിക്കാന്‍.........
എന്റെ ജീവിതത്തിന്റെ അമൃതമായ കലാലയ ജീവിതം പകര്‍ന്ന് തന്ന് കൂടാതെ......കൂടെ എന്നെന്നും ഓര്‍മിക്കാന്‍ ഒരുപാട് നല്ല നാളുകളെയും, സമ്മാനിച്ച തന്ന CHMKM UPSന് ഒരായിരം സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകളര്‍പ്പിച്ച് ഞാന്‍ പാടുന്നു
എന്‍ ജീവിതാമൃതം ഈ കലാലയം വിരുന്നുകാരിയായിരുന്ന സൗദാബിക്ക് വേണ്ടി ഈ വിദൂരമാം ലോകത്ത് നിന്ന് കണ്ണീരോടെ............

     My Memories
Thahira.C.A(Alumnus)

                                     What a good what a happy
                                     On the wings of my mind
                                     Those are flying
                                     It was sad it was cries
                                    Behind a dark cloud
                                    It is hiding.
                                    Oh! That is my memories
                                    As a little star
                                    It is shining
                                    Yah!It is my teacher
                                    As a teacher
                                    He is teaching
                                    No one can't snap off that
                                   That is my sweet memories.